കോർപ്പറേറ്റ് നികുതി കരാറിൽ ചേരാൻ ഔദ്യോഗികമായി അഭ്യർത്ഥനയുമായി കുവൈത്ത്

  • 09/10/2023



കുവൈത്ത് സിറ്റി: ബഹുരാഷ്ട്ര കമ്പനികൾക്ക് ബാധകമാക്കേണ്ട ഏറ്റവും കുറഞ്ഞ നികുതി തയ്യാറാക്കിയ കരട് നികുതി നിയമ കരാർ യാഥാർത്ഥ്യമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് കുവൈറ്റ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റിന് (ഒഇസിഡി) ഔദ്യോഗിക അഭ്യർത്ഥന സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് സംഘടനയുടെ സമഗ്രമായ ചട്ടക്കൂടിലോ 140 രാജ്യങ്ങൾ പങ്കെടുക്കുന്ന കരട് സാമ്പത്തിക സഹകരണം എന്ന നിയമത്തിലോ അംഗമല്ല. 

മറിച്ച് മൾട്ടി മാർക്കറ്റ് പ്രവർത്തനങ്ങളുള്ള പ്രധാന കുവൈത്തി കമ്പനികൾ, പ്രത്യേകിച്ച് ഒന്നിലധികം വിപണികളിൽ നിന്നുള്ള വാർഷിക വരുമാനം 750 മില്യൺ യൂറോയിൽ എത്തി നിൽക്കുന്നുണ്ട്. ഇതിൽ കമ്പനികൾക്ക് ബാധകമാക്കേണ്ട നികുതി സംബന്ധിച്ച തീരുമാനമാണ് വരാനുള്ളത്. ഈ കരാറിൽ നിന്ന് രാജ്യത്തിന് ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നതിന് കരട് നിയമവുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സംഘടനയിലെ അംഗങ്ങൾക്കിടയിൽ നടക്കുന്ന ധാരണകളുടെ ഒപ്പം നിൽക്കാമെന്ന് കുവൈത്ത് അറിയിച്ചിരിക്കുന്നത്.

Related News