ജി.സി.സി ടെക്നിക്കൽ കോൺഫ്രൻസ് നവംബർ 3 ന്

  • 10/10/2023



വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന  വിഭാഗമായ വിസ്ഡം യൂത്ത് 2023 നവംബർ 11,12 തിയ്യതികളിൽ അങ്കമാലിയിൽ വെച്ച് സംഘടിപ്പിക്കുന്ന PROFACE 3.0 - പ്രൊഫഷനൽ ഫാമിലി കോൺഫ്രൻസിന്റെ ഭാഗമായി ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഇതിന്റെ  ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ടെക്നിക്കൽ മേഖലയിൽ പ്രവർത്തിക്കുവർക്കായി നവംബർ 3 ന് ജി.സി.സി, പ്രൊഫഷണൽ വിങിന്റെ കീഴിൽ *ടെക്നിക്കൽ* *കോൺഫ്രൻസ്* സംഘടിപ്പിക്കുന്നു. 
ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ,ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.‌  

ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ജി.സി.സി പ്രൊഫഷണൽ വിങ്   കോർഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.

ഡോക്ടർ ശഹീറിന്റെ  അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന അധ്യക്ഷൻ താജുദ്ദീൻ സ്വലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു.  

കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ഒമാൻ യു.എ.ഇ എന്നിവിടങ്ങളിലെ രെജിസ്ട്രേഷൻ  പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. 
നൗഫൽ സൗദി അറേബ്യ, നിയാസ്  ഖത്തർ, അബ്ദു റഹ്മാൻ  യു.എ.ഇ, ഷൈജിൽ  ഒമാൻ, സുഹാദ് ബഹ്‌റൈൻ എന്നിവർ പ്രസംഗിച്ചു. അനിലാൽ ആസാദ് കുവൈത്ത് നന്ദി പറഞ്ഞു.

Related News