എക്സ്പയറി കഴിഞ്ഞ ഉത്പന്നങ്ങളുടെ ഉപയോഗം ; ഹവല്ലിയിൽ കഫേ പൂട്ടിച്ചു

  • 10/10/2023


കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ ഹവല്ലിയിൽ പരിശോധന നടത്തി. നിയമ ലംഘനങ്ങൾ നടത്തിയ ഒരു റസ്റ്റോറന്റും കഫേയും അടച്ചുപൂട്ടി അധികൃതർ നിർണായക നടപടി സ്വീകരിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുന്നതിൽ സ്ഥാപനം വരുത്തിയത്. കാലഹരണപ്പെട്ട ഉത്പന്നങ്ങൾ ഇവിടെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ലൈസൻസ് കൈവശം വച്ചിരുന്ന ഹവല്ലിയിലെ ഒരു കഫേയിൽ ട്രേഡ് ഇൻസ്പെക്ടർമാർ പതിവ് ഫീൽഡ് പരിശോധനകൾ നടത്തുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് തന്നെ കാലഹരണപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു ഇവിടെ ഭക്ഷണ- പാനീയങ്ങൾ ഉണ്ടാക്കിയിരുന്നത്. കാലഹരണപ്പെട്ട വസ്തുക്കളിൽ ചിക്കൻ, ചീസ്, ജാം, ഹാലൂമി, തേങ്ങ തുടങ്ങിയ ഇനങ്ങളും ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾക്കുള്ള ചേരുവകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News