നഗരത്തിൻ്റെ ഭംഗിയെ നശിപ്പിക്കുന്ന എല്ലാം നീക്കം ചെയ്യാൻ കുവൈറ്റ് മുനസിപ്പാലിറ്റി

  • 10/10/2023


കുവൈത്ത് സിറ്റി: ശുചിത്വ നിലവാരം ഉയർത്തുന്നതിനായി ഫീൽഡ് പരിശോധനകൾ കർശനമാക്കി അധികൃതർ. മുബാറക് അൽകബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാഗം വിവിധ മേഖലകളിൽ പരിശോധന നടത്തിയതായി മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന 16 വാഹനങ്ങൾ, ബോട്ടുകൾ, മൊബൈൽ പലചരക്ക് കാർട്ടുകൾ, മോട്ടോർ സൈക്കിളുകൾ, സ്ക്രാപ്പ് കണ്ടെയ്നറുകൾ എന്നിവ നീക്കം ചെയ്യാൻ പരിശോധനയിൽ സാധിച്ചു.

കൂടാതെ, ഉപേക്ഷിക്കപ്പെട്ട കാറുകൾ, ബോട്ടുകൾ, പലചരക്ക് കാർട്ടുകൾ വാണിജ്യ കണ്ടെയ്നറുകൾ എന്നിവയിൽ മുന്നറിയിപ്പിന്റെ ഭാ​ഗമായി 191 സ്റ്റിക്കറുകൾ ഒട്ടിച്ചു. നിശ്ചിത കാലയളവിനുശേഷം അവ മാറ്റിയില്ലെങ്കിൽ അധികൃതർ തന്നെ അത് നീക്കം ചെയ്യം. ഈ സമഗ്രമായ ഫീൽഡ് പരിശോധനകളുടെ ഉദ്ദേശ്യം ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ, റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ഖരീഫ വിശദീകരിച്ചു. നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റവാളികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും നടപ്പിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News