ആസ്ട്രോണമി, കാലാവസ്ഥ, പ്രാർത്ഥന സമയം ; ഇലക്ട്രോണിക് ആപ്ലിക്കേഷൻ ആരംഭിച്ച് അൽ ഉജൈരി സെന്റർ

  • 10/10/2023


കുവൈത്ത് സിറ്റി: ആസ്ട്രോണമി, കാലാവസ്ഥ നിരീക്ഷണം, പ്രാർത്ഥന സമയം, കടലിന്റെയും ചന്ദ്രന്ർറെയും സൂര്യന്റെയും മറ്റും വിവരങ്ങൾ അറിയുന്നതിന് സൗജന്യ സ്മാർട്ട് ഇലക്ട്രോണിക് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് അൽ ഉജൈരി സയന്റിഫിക്ക് സെന്റർ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെയും സീസണുകളെയം കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നതാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. അറബിയിലും ഇംഗ്ലീഷിലും ഉപയോഗിക്കാൻ സാധിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. കുവൈത്തിലും മിഡിൽ ഈസ്റ്റിലും ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷൻ ആദ്യമാണ്. ആപ്ലിക്കേഷനിലൂടെ കുവൈത്തിലെ പള്ളികളെക്കുറിച്ചും അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളെക്കുറിച്ചും കൂടാതെ പ്രാർത്ഥന സമയങ്ങളെക്കുറിച്ചും പഠിക്കാനാകും.

Related News