സിക്സ്ത് റിം​ഗ് റോ‍ഡിൽ അപകടം; കാറുകൾക്ക് തീപിടിച്ചു

  • 10/10/2023


കുവൈത്ത് സിറ്റി: അൽ ഷദ്ദാദിയ യൂണിവേഴ്സിറ്റിക്ക് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ വാ​ഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും മൂന്ന് കാറുകൾ കത്തി നശിച്ചതായും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആറ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായി. അപകടത്തിൽ മൂന്ന് കാറുകൾകകാണ് തീപിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കുകയും വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

Related News