റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 118 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 10/10/2023

 

കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 118 പ്രവാസികളെ അറസ്റ്റ് ചെയ്തതായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്  അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കടുപ്പിക്കാൻ നിർദേശം നൽകിയിരുന്നു. ഫർവാനിയ, സാൽമിയ, മഹ്ബൗല എന്നീ പ്രദേശങ്ങളിൽ നിന്നാണ് 118 പേരെ അറസ്റ്റ് ചെയ്തത്.

ഇവരിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന 22 പ്രവാസികളും ഉൾപ്പെടുന്നുണ്ട്. സെവൻത് റിംഗ് റോഡിനോട് ചേർന്നുള്ള ഒരു വിദൂര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രമരഹിതവും ലൈസൻസില്ലാത്തതുമായ താൽക്കാലിക മാർക്കറ്റുകൾ നിയമലംഘകരുടെ കേന്ദ്രമായിരുന്നു. ഇത് ലക്ഷ്യം വച്ചാണ് മാൻപവർ അതോറിറ്റി പരിശോധന നടത്തിയത്. തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുവൈത്ത് മുനിസിപ്പാലിറ്റി ഈ സ്ഥലത്ത് പ്രദർശിപ്പിച്ച ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്തു.

Related News