ഒക്ടോബർ 28 ന് കുവൈത്തിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും

  • 10/10/2023



കുവൈത്ത് സിറ്റി: ഒക്‌ടോബർ 28 ശനിയാഴ്ച കുവൈത്ത് ആകാശം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ഷെയ്ഖ് അബ്ദുള്ള അൽ സലേം കൾച്ചറൽ സെന്ററിലെ സ്‌പേസ് മ്യൂസിയം അറിയിച്ചു. മ്യൂസിയങ്ങളുടെയും കേന്ദ്രത്തിലെ ബഹിരാകാശ മ്യൂസിയത്തിന്റെയും ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ഡിസ്കിന്റെ ആറ് ശതമാനം മറയ്ക്കുന്നു, ഈ ഗ്രഹണം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണാൻ കഴിയുംയ ഗ്രഹണം ഒരു മണിക്കൂറും 17 മിനിറ്റും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗ്രഹണം ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തേതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്തംബർ 18 ന് ആയിരിക്കും.

Related News