കുവൈറ്റ് വീമാനത്താവളത്തിൽ അനധികൃത ടാക്സി സർവീസ് നടത്തുന്ന പ്രവാസികളെ നാടുകടത്തും

  • 10/10/2023

 



കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളത്തിൽ അനധികൃത ടാക്സി സർവീസ് നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അടിയന്തര നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിനായി നിരവധി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ 24 മണിക്കൂറും സജ്ജമാക്കുകയും ചെയ്യും. 

എയർപോർട്ടിൽ എത്തുന്ന യാത്രക്കാരെ ചില സ്വകാര്യ വാഹന ഉടമകളിൽ നിന്ന് പീഡനത്തിനും, ചിലർ വ്യാജ ഹോട്ടൽ റിസർവേഷൻ നൽകി യാത്രക്കാരിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുന്നു എന്നുള്ള പരാതികളും ലഭിച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനം.

അംഗീകൃത സ്വദേശി എയർപോർട്ട് ടാക്സി ഡ്രൈവർമാരിൽ നിന്നുള്ള പരാതികളുമായി അൽ-ഖാലിദ് സംവദിച്ചതായി വൃത്തങ്ങൾ വിശദീകരിച്ചു. ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റുള്ളവരും കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ അംഗീകൃതവും നിയമപരമായ മേൽനോട്ടം വഹിക്കുന്നവരുമായ ടാക്സി ജീവനക്കാരുടെ ഉപജീവനത്തിന് ഭീഷണിയാകുന്ന ഈ നടപടികളും പെരുമാറ്റങ്ങളും അവസാനിപ്പിക്കുകയാണ് മന്ത്രി അൽ ഖാലിദിന്റെ ഈ നടപടിയെന്ന് അവർ ചൂണ്ടിക്കാട്ടി.

അഞ്ഞൂറോളം വരുന്ന ടാക്‌സി ഉടമകളെ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി, സുരക്ഷാ നേതാക്കളുമായി ഒരുമിച്ചുചേർത്ത് അവരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പ്രവർത്തിക്കാനും ഉടൻ യോഗം ചേരുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News