ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ കൊയിലാണ്ടി ഫെസ്റ്റ് ആഘോഷരാവ്

  • 11/10/2023



കുവൈറ്റ്‌ സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ സൗഹൃദത്തിന്റെ ഒൻപതു വർഷങ്ങൾ എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിച്ച കൊയിലാണ്ടി ഫെസ്റ്റ് 2023 ജനപങ്കാളിത്തം കൊണ്ടും ആസ്വാദനമികവ് കൊണ്ടും ശ്രദ്ദേയമായി. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി രക്ഷാധികാരി റഹൂഫ് മഷ്ഹൂർ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ജനറൽ ഫർവാനിയ ഹാമിദ് സലാഹ് സാദ്‌ അൽ ദാസ് മുഖ്യാതിഥി ആയിരുന്നു. മുഖ്യാഥിതിയെ കൊയിലാണ്ടി ഫെസ്റ്റ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ ബോക്കെ നൽകി സ്വീകരിച്ചു. അദ്ദേഹത്തിനുള്ള അസോസിയേഷൻ ഉപഹാരം പ്രധാന ഭാരവാഹികൾ ചേർന്നു കൈമാറി. കൊയിലാണ്ടി താലൂക് അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹയർ സെക്കന്ററി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഉയരേ 2024-ന്റെ പ്രഖ്യാപനം രക്ഷാധികാരി ബഷീർ ബാത്ത നിർവഹിച്ചു. കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി കെട്ടിലും മട്ടിലും പുതുമയോടെ പുറത്തിറക്കിയ "ഉയരേ" എന്ന സുവനീർ പ്രകാശനം  രക്ഷാധികാരി പ്രമോദ് ആർ.ബി നിർവഹിച്ചു. 

കൊയിലാണ്ടി ഫെസ്റ്റ് 2023ന്റെ പ്രധാന സ്പോൺസർ മലബാർ ഗോൾഡ് & ഡയമൻഡ്സിനുള്ള ഉപഹാരം ഡെപ്യൂട്ടി കൺട്രി ഹെഡ് ഷാഹിലിന് രക്ഷാധികാരി മുഹമ്മദ്‌ റാഫി കൈമാറി. കോ-സ്പോൺസർമാരായ ATS കമ്പനിക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ്‌ റഷീദ് ഉള്ളിയേരി ജിൻസ് ഏലിയാസിനും പവർ കോർപ്പിനുള്ള ഉപഹാരം സെക്രട്ടറി അതുൽ ഒരുവമ്മൽ ജിതിൻ അലക്സാണ്ടറിനും കൈമാറി. ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയരക്ടർ അയൂബ് കച്ചേരി ആശംസകൾ നേർന്നു. അബിനാസ് (ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി) അബ്ദുൽ റഷീദ് (തക്കാര) മുഹമ്മദലി മാൻഗോ ഹൈപ്പർ, മറ്റു സ്പോൺസർമാരായ മെഡക്സ് മെഡിക്കൽ കെയർ, അഡ്വാൻസ് എനർജി, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ്, TVS ടൂർസ് & ട്രാവെൽസ് കാലിക്കറ്റ്‌ ഷെഫ്, സിറ്റി ക്ലിനിക്, വർബ നാഷണൽ, സ്കൈ ടക്ക്, സീസർസ് ഗ്രൂപ്പ്, ഹയ ബാക്സ്, എന്നിവരുടെ പ്രതിനിധികളും അസോസിയേഷൻ ഉപഹാരം ഏറ്റുവാങ്ങി. കൊയിലാണ്ടി ഫെസ്റ്റിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയ സുൽഫി & അനു സുൽഫി ദമ്പതികൾക്കുള്ള ഉപഹാരം സെക്രട്ടറി വിജിൽ കീഴരിയൂരും ഇസ്മായിൽ സൺഷൈനുള്ള ഉപഹാരം വനിത വിംഗ് പ്രതിനിധി സാജിദ നസീറും നൽകി. ഇവന്റ് പാർട്ണർ മ്യൂസിക് ബീറ്റ്സിനു വേണ്ടി നിതിൻ തോട്ടത്തിലും, മീഡിയ പാർട്ണർ വിബ്ജിയൊർ ടി.വിക്ക് വേണ്ടി നിജാസ് കാസിമും അസോസിയേഷൻ ഉപഹാരം ഏറ്റുവാങ്ങി. 
ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. 

ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും സീനിയർ സമിതി അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു കൊണ്ടാണ് അസോസിയേഷൻ ഒൻപതാം വാർഷികം കൊയിലാണ്ടി ഫെസ്റ്റിനു തുടക്കം കുറിച്ചത്. മലയാളി മാംസ് മിഡിൽഈസ്റ്റ്‌ കുവൈറ്റ്‌ ടീം ഡികെ ഡാൻസ് വേൾഡ്, ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസ്, പഞ്ചാബി ഡാൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ഡാൻസ്-സ്കിറ്റും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ വനിതാ വിംഗ് നടത്തിയ കിഡ്സ്‌ ഫാഷൻ ഷോ മത്സരവും, പ്ലേബാക് സിംഗർ അതുൽ നറുകര, സജിലി സലീം, സലീൽ സലീം, ജിയോ ആന്റോ അവരുടെ ബാന്റിൽ ബിലാൽ കെയ്സ്, ജിയോ ജേക്കബ്, അബ്ദുൽ ഹകീം, മനോജ്‌ ടീം ചേർന്നൊരുക്കിയ മ്യൂസിക്കൽ നൈറ്റും മഹേഷ്‌ കുഞ്ഞിമോന്റെ നാളുകൾക്ക് ശേഷമുള്ള തിരിച്ചു വരവും കൊയിലാണ്ടി ഫെസ്റ്റിന്റെ ആഘോഷരാവിന് നിറം ചാർത്തി. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ വനിതാ വിംഗ് കൊയിലാണ്ടി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്സ്‌ ഫാഷൻ ഷോയിൽ ഇശിക നിതിൻ ഒന്നാം സ്ഥാനവും ലിബ സുൽഫിക്കർ, രണ്ടാം സ്ഥാനവും ഐറിൻ ജോതിഷ് മുന്നാം സ്ഥാനവും നേടി. മനോജ്‌ കുമാർ കാപ്പാട് മൻസൂർ മുണ്ടോത്ത്, മുസ്തഫ മൈത്രി, ഷറഫ് ചോല, സുൽഫിക്കർ, അസീസ് തിക്കോടി, അസീന അഷ്റഫ്, നജീബ് മണമൽ, നജീബ് പി.വി മാസ്തൂറ നിസാർ,  ജോജി വർഗീസ് അനു സുൽഫി എന്നിവർ വിവിധ വകുപ്പുകൾക്ക് ഏകോപനം നൽകി.

Related News