കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ വെള്ളിയാഴ്ച

  • 12/10/2023


പരിശുദ്ധ ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർആൻ ഹദീഥ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം കുവൈത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇസ്ലാഹി സെൻററിൻറെ നേതൃത്വത്തിൽ മലയാള ഖുതുബ നടത്തപ്പെടുന്ന പള്ളികളിൽ വെച്ച് നടക്കും.

ഖുർആനിലെ ആറാം അധ്യായം സൂറത്തുൽ അൻആം ഒന്നു മുതൽ 55 വരെയുള്ള ആയത്തുകൾ ആണ് പരീക്ഷയുടെ സിലബസ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. 

ജുമുഅക്ക് ശേഷം 12.30 മുതൽ 1.30 വരെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന 50 ചോദ്യങ്ങൾക് ഒറ്റവാക്കിൽ ഉത്തരം എഴുതാവുന്ന രീതിയിൽ വളരെ ലളിതമായി കൊണ്ടാണ് പരീക്ഷ സംവിധാനിച്ചിരിക്കുന്നത്.

 അബ്ബാസിയ,മെഹബുള്ള, അഹമ്മദി, മംഗഫ്, അബൂഹലിഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്‌റ, ഫർവാനിയ,ഖുർത്തുബ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.

ഖുർആൻ ഹദീസ് ലേണിംങ്ങ് സെൻറർ വെബ്സൈറ്റ് ആയ www.ayaathqhlc. com ൽ പരീക്ഷയുടെ റിസൾട്ട് അടുത്ത ദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയുമായി കൊണ്ടാണ് പരീക്ഷകൾ നടക്കുക എന്ന്  സെൻറർ ഭാരവാഹികൾ അറിയിച്ചു.

Related News