ലോക അദ്ധ്യാപകദിനത്തോടനുബന്ധിച്ച് 'ഗൈഡിങ് സ്റ്റാർ ക്വിസ് കോമ്പറ്റിഷൻ' സംഘടിപ്പിച്ച് ജോയ്ആലുക്കാസ് എക്സ്ചേഞ്ച്

  • 12/10/2023



ലോക അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസിലെ അദ്ധ്യാപകർക്കു വേണ്ടി 'ഗൈഡിങ് സ്റ്റാർ ക്വിസ് കോമ്പറ്റിഷൻ' എന്ന പേരിൽ ക്വിസ് മത്സരം സങ്കടിപ്പിച്ചു. മത്സരത്തിൽ നൂറോളം അദ്ധ്യാപകർ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഡയറക്ടർ ശ്രീമതി. ഷേർലി ഡെന്നിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ മത്സരത്തിന് നേതൃത്വം നൽകി.
ശ്രീമതി ഷേർലി ഡെന്നിസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. ബിസ്മിത ഷംസുദ്ദീൻ എന്നിവരായിരുന്നു വിധികർത്താക്കൾ.. ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ നിധിൻ ജോർജ് , അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് വേലായുധൻ ,ബിസിനസ് ഡെവലപ്മെൻ്റ് ഓഫിസർ നിസാം എന്നിവർ പരിപാടിയിൽ നടത്തിപ്പിൽ സജീവമായി പങ്കെടുക്കുകയുണ്ടായി.  

ഇത്തരം ഒരു മത്സരം അദ്ധ്യാപകർക്കു വേണ്ടി ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ആണ് ആദ്യമായി കുവൈറ്റിൽ സംഘടിപ്പിക്കുന്നത്. ഭാവിയിൽ ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ കുവൈറ്റിൽ ഉടനീളം സംഘടിപ്പിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു.

Related News