'കുവൈറ്റ് ഹൃദ്യം 2023': ഉദ്ഘാടനം ചെയ്ത് അഡ്വ.പ്രമോദ് നാരായണൻ

  • 12/10/2023

 


മാവേലിക്കര ബിഷപ്പ്മൂർ കോളേജ് കുവൈറ്റ് ഹൃദ്യം 2023 ൽ വിശിഷ്ട അതിഥി റാന്നി MLA യും കോളേജ് യൂണിയൻ മുൻ ചെയർമാൻ കൂടിയായ അഡ്വ.പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 7 ന് വൈകിട്ട് 7 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രസിഡന്റ് മനോജ് പരിമണം അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജിജുലാൽ. എം സ്വാഗതം ആശംസിച്ചു. രക്ഷാധികാരി എ.ഐ. കുര്യൻ, ഉപദേശക സമിതിയംഗങ്ങളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര എന്നിവർ ചേർന്ന് സംഘടനയുടെ ആദരവ് പ്രമോദ് നാരായണൻ MLA യ്ക്ക് നൽകി. കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് പോകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡാൻ ജോർജ്,ഷൈജി വർഗീസ് എന്നിവരുടെ കുടുംബത്തിന് യാത്ര അയയ്പ്പ് നൽകുകയും സംഘടനയുടെ സ്നേഹോപഹാരം പ്രമോദ് നാരായണൻ MLA നൽകി.ഫിലിപ്പ് തോമസ്, നിസാർ.കെ.റഷീദ്, പൗർണ്ണമി സംഗീത്, ലേഖ ശ്യാം, ഫ്രാൻസിസ് ചെറുകോൽ, ജയകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജോ:ട്രഷറർ ജോബിൻ ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related News