ഫലസ്തീൻ: ശാശ്വത പരിഹാരമാണ് വേണ്ടത് , കെ.കെ.ഐ.സി

  • 15/10/2023



വർഷങ്ങളായി ഇസ്രായേൽ ഫലസ്തീൻ  ജനതക്ക് മുകളിൽ  രക്ത രൂക്ഷിത ആക്രമണങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിക്കയാണ് . 

നിവിർത്തിയില്ലാത്ത  ഘട്ടത്തിൽ തിരിച്ചടി സ്വാഭാവികമാണ് . കൊടും ചതിയിലൂടെ രൂപീകൃതമായ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഐക്യ രാഷ്ട്ര സഭയുടെ  നിരവധി പ്രമേയങ്ങളും ശാസനകളും ഉണ്ടായിട്ടു പോലും അതൊക്കെ ധിക്കരിച്ചു കൊണ്ട്  മനുഷ്യ കുരുതി കളമാക്കുക യാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത് . 

തങ്ങളുടെ രാജ്യത്ത് കയ്യേറി അവിടെ നിന്ന് തദ്ദേശീയരെ പുറത്താക്കുന്ന അതും കഠിനമായ അക്രങ്ങൾക്കും കൂട്ടക്കൊലകൾ ക്കും വിധേയമാക്കികൊണ്ടു മുക്കാൽ നൂറ്റാണ്ട് തുടർന്നിട്ടും ലോക രാജ്യങ്ങൾ , യു എൻ അടക്കം ഈ അനീതിക്കെതിരെ സംസാരിക്കുന്നതി നും നിയന്ത്രിക്കുന്നതിനും പകരം ആ രാജ്യത്തിന്  ആളും അർത്ഥവും നൽകി പിന്തുണക്കുന്നത് ലജ്ജാകരവും തികഞ്ഞ അനീതിയുമാണ് . 

ഫലസ്തീനികൾക്ക് അവരുടെ മണ്ണ് തിരിച്ചു കിട്ടിയാൽ മാത്രം മതി, സ്വതന്ത്രമായി ജീവിക്കാൻ അത് പോലും അനുവദിക്കാതെ ദിനേന കുഞ്ഞുങ്ങളടക്കം ബോംബിനിരയാക്കപ്പെടുന്ന സാഹചര്യത്തിലൂടെ ജീവിക്കേണ്ട ദുരവസ്ഥ ലോകത്ത് ഫലസ്തീൻ രാഷ്ട്രത്തിനു മാത്രമേ ആധുനിക കലഘട്ടത്തിൽ ഉണ്ടാവുകയുള്ളൂ .. 

മരവിക്കാത്ത മനസ്സാക്ഷികൾ ഇതിനെതിരെ പ്രതിഷേധിക്കികയും ഐക്യ രാഷ്ട്ര സഭ  അവരുടെ ധിക്കാരത്തിനു അറുതി വരുത്തുകയും ചെയ്യണമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . 

കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിൽ നിന്ന് ഫലസ്തീന് മോചനം നൽകുന്ന തരത്തിലുള്ള തീരുമാനം യു എൻ മുൻകൈ എടുത്താൽ മാത്രമേ ശാശ്വത പ്രശ്ന പരിഹാരം ഉണ്ടാവുകയുള്ളൂ .

വടക്കൻ ഗസയിൽ നിന്ന് പ്രദേശ വാസികളെ പുറത്താക്കാനും വീണ്ടും അവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് തള്ളിയിടാനും അത് വഴി ആ പ്രദേശം കൂടി കൈക്കലാകാനുള്ള ഗൂഢ നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് . ഇപ്പോൾ ആ പ്രദേശത്ത്  ആയുധ സജ്ജരായിരിക്കുന്ന മൂന്നര ലക്ഷത്തോളം സൈനികർ അവിടെ നിന്ന് മാറിക്കൊണ്ട് മേഖല യിൽ സമാധാനം സൃഷ്ടിക്കാൻ അറബ് ലീഗും ഐക്യ രാഷ്ട്ര സഭയും ഉടനടി ശ്രദ്ധിക്കേണ്ടതുണ്ട് . 

ഇല്ലെങ്കിൽ ഇനിയും രക്ത രൂക്ഷിതമായ കുരുതി ക്കളം ലോകം സാക്ഷിയാവേണ്ടി വരുമെന്ന് കെ.കെ.ഐ.സി പ്രമേയത്തിൽ വിശദീകരിച്ചു.

Related News