കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ 14 കേന്ദ്രങ്ങളിലായി നടത്തി

  • 18/10/2023


പരിശുദ്ധ ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർആൻ ഹദീഥ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം കുവൈത്തിൻറെ വിവിധ ഭാഗങ്ങളിൽ 14 കേന്ദ്രങ്ങളിലായി നടന്നു.

ഖുർആനിലെ ആറാം അധ്യായം സൂറത്തുൽ അൻആം ഒന്നു മുതൽ 55 വരെയുള്ള ആയത്തുകൾ ആണ് പരീക്ഷയുടെ സിലബസ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. 

കെ കെ ഐ സി ജുമാ ഖുത്തുബ നടക്കുന്ന പള്ളികളിൽ വെച്ച്  ജുമുഅക്ക് ശേഷം 12.30 മുതൽ 1.30 വരെ ഒരു മണിക്കൂർ നീണ്ടുനിന്ന പരീക്ഷയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 500 ൽപരം ആളുകൾ പങ്കെടുത്തു.

 അബ്ബാസിയ,മെഹബുള്ള, അഹമ്മദി, മംഗഫ്, അബൂഹലിഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്‌റ, ഫർവാനിയ,ഖുർത്തുബ, കുവൈറ്റ്‌ സിറ്റി എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചു.

Related News