ട്രാക്ക് ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു

  • 25/11/2023

 


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഫർവാനിയ യൂനിറ്റിന്റെ നേതൃത്വത്തിൽ റോയൽ ട്രിവിൻസ് ക്രിക്കറ്റ് ടീമിന് ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു. 
അബ്ബാസിയ ഡെസേർട്ട് ലയൺസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരത്തിൽ ഡെസേർട്ട് ലയൺസ് ടീമിനെ പരാജയപ്പെടുത്തി റോയൽ ട്രിവിൻസ് ടീം വിജയിച്ചു. 
ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ. നിസ്സാം ക്രിക്കറ്റ് കിറ്റ് ട്രാക്ക് ഫർവാനിയ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റോയൽ ട്രിവിൻസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് ഷാക്ക് നൽകി ഉദ്ഘാടനം ചെയ്തു. 
പ്രസിഡൻറ് എ.എ.നിസ്സാം ഉദ്ഘാടന പ്രസംഗത്തിൽ റോയൽ ട്രിവിൻസ് ടീമിന് അഭിനന്ദിക്കുകയും തുടർന്നുള്ള മത്സരങ്ങളിൽ ട്രാക്കിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. 
ട്രാക്ക് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ശ്രീരാഗം സുരേഷ്, എ.മോഹനകുമാർ, ചീഫ് കോർഡിനേറ്റർ കെ.ആർ.ബൈജു, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ.അരുൺ കുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
ഫർവാനിയ യൂനിറ്റ് കൺവീനർ സിയാദ് അബ്ദുൽ അസീസ് സ്വാഗതവും ഫർവാനിയ യൂനിറ്റ് ജോ.കൺവീനർ അനൂഫ്.എ നന്ദിയും പറഞ്ഞു.

Related News