കെ കെ എം എ സ്കോളർഷിപ് വിതരണം ചെയ്തു

  • 26/11/2023

 

കണ്ണൂർ : വിദ്യാഭ്യാസത്തോടൊപ്പം നാടിന്റെ മാറ്റങ്ങളും, വിദ്യാഭ്യാസലോകത്തെ മാറ്റങ്ങളുംതിരിച്ചറിയണ
മെന്നും വിദ്യാഭ്യാസമേഖ
ലയിൽനടത്തിക്കൊണ്ടിരിക്കുന്ന കാവിവൽക്ക
രണത്തെയും ചരിത്ര
ത്തിലെതിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർ
ത്ഥികൾതയ്യാറാകണമെന്ന്  കണ്ണൂർ  കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.
കുവൈത്ത് കേരള മുസ്‌ലിം അസോസി
യേഷൻ  കണ്ണൂർ നോളജ് സെൻ്ററിൽ  സംഘടിപ്പിച്ച സ്കോള
ർഷിപ്പ് പദ്ധതി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കു
കയായിരുന്നു അദ്ദേഹം. 

സാമൂഹ്യമായ ഉന്നതി ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ ചുരുങ്ങി വരുന്ന കാലത്ത് കരുണ വറ്റാത്ത ഒരു നീരുറവയായി കെ.കെ.എം. എ നിലനിൽക്കുന്നുവെന്നത് വളരെ പ്രശംസനീ
യമായ കാര്യമാണ് എന്ന് ആശംസകൾ നേർന്നു കൊണ്ട് മുഖ്യാതിഥി  ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ പി. കെ ഇസ്മത്, എം.ഐ.എസ് സെക്രട്ടറി നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

വൈ.ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖഭാ
ഷണം നടത്തി. സംഘടനാ പ്രവർത്തനം വിശദീകരിച്ച് വൈ. ചെയർമാൻ എ പി അബ്ദുൽ സലാം  സംസാരിച്ചു.
കെകെഎംഎ സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി റസാഖ് മേലടി സ്വാഗതം പറഞ്ഞു.   

വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മേയർ ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ, സംസ്ഥാന ട്രഷറർ സുബൈർ ഹാജി, സോഷ്യൽ പ്രോജക്ട് നിസാം നാലകത്ത്, ബെനിഫിറ്റ്സ് വർക്കിംഗ് പ്രസിഡൻ്റ് എച്ച് എ ഗഫൂർ, എ. വി മുസ്തഫ, ഖാലിദ് മംഗള, അലി കുട്ടി ഹാജി, ദിലീപ് കോട്ടപ്പുറം, എം. കെ മുസ്തഫ, നജ്മുദ്ദീൻ, ഹനീഫ മൂഴിക്കൽ എന്നിവർ നൽകി.

വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്  ഷാഫി പാപ്പിനിശ്ശേരി നേതൃത്വം നൽകി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇസ്ഹാഖ്  നന്ദി പറഞ്ഞു.
സലീം അറക്കൽ, എം കെ മുസ്തഫ, ആർ വി അബ്ദുൽ ഹമീദ് മൗലവി,എം കെ അബ്ദുൽ റഹ്മാൻ,അബ്ദു കുറ്റി ച്ചിറ, അബ്ദുൽ സലാം വി.വി, യു. എ ബക്കർ, നജ്മുദ്ധീൻ കരുനാഗപ്പള്ളി, സി കെ സത്താർ,  ഹാരിസ് സാൽമിയ, മൂസു
രായിൻ, ബഷീർ തിരൂർ, അബ്ദുല്ല സി. എച്ച്, കെ പി അഷ്റഫ് , സി എച് ഹസ്സൻ കുഞ്ഞി, പരിപാടിക്ക് നേതൃത്വം നൽകി.

Related News