കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 26/11/2023


കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ മലയാളി അസോസിയേഷനായ കുവൈറ്റ് മലയാളിഫോറവും, കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും, സംയുക്തമായി "രക്തദാന ക്യാമ്പ് 2023" സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നവംബർ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞു 2 മണി വരെ നീണ്ട രക്തദാന ക്യാമ്പ് കുവൈറ്റ് മലയാളി ഫോറം പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് റോഷൻ ഉത്ഘാടനം ചെയ്‌തു . ഫോറം സെക്രട്ടറി ശ്രീ ആന്റോ അദ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ റിയാസ് അഹമ്മദ് ചേലക്കര ചടങ്ങിന് കൃതജ്ഞതയും അർപ്പിച്ചു. 100 ൽ പരം ആളുകൾ പങ്കെടുത്ത രക്തദാന ‌ ക്യാമ്പിന് ശ്രീദാസ്, സിജേഷ്, ഹരി കുമാർ,ഉമ്മർ K. A ,ജോസി വടക്കേടം,മേരി ഫെർണാണ്ടസ് , സിബി മാത്യു ,ചന്ദ്രൻ,പ്രദീപ്‌,, ആബിദ്, ഹംസ, രസ്നജിത് ,അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി .

Related News