കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ- യുവകലാസാഹിതി കുവൈറ്റ് അനുശോചിച്ചു

  • 08/12/2023



ഇടതുപക്ഷമുന്നണിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി യുടെയും തൊഴിലാളി സംഘടനകളുടെയും, സംസ്ഥാന രാഷ്ട്രീയത്തിനും തന്നെ മികച്ച സംഘാടകനെയാണ് കാനം രാജേന്ദ്രന്റെ വിടവാങ്ങലിലൂടെ നഷ്ടമായതെന്ന് കേരളം അസോസിയേഷൻ -  യുവകലാസാഹിതി കുവൈറ്റ് വാർത്തകുറിപ്പിലൂടെ അറിയിച്ചു  

ഇടതു മുന്നണി ഭരണത്തിന് കീഴിലായപ്പോഴും മാനുഷിക പരിഗണന ഉയർത്തിപ്പിടിച്ചു വിവിധങ്ങളായ പ്രശ്നങ്ങളിൽ നേരിന്റെയും നീതിയുടെയും പക്ഷത്തു നിലയുറപ്പിക്കാൻ കാനത്തിന് സാധിച്ചു. സിനിമ മേഖലയിൽ ഉൾപ്പെടെ തൊഴിലാളി സംഘാടന കെട്ടിപ്പടുക്കാൻ കാനം മുൻകൈയെടുത്തു.
പ്രഹര ശേഷി ഉള്ള യുവജന സംഘടനയും തൊഴിലാളി പ്രസ്ഥനവും ഉണ്ടാവണമെന്ന് തീരുമാനിക്കുകയും അത് സിപിഐയുടെ മുന്നോട്ടുള്ള കേരളം രാഷ്ട്രീയത്തിലെ ഇടപെടലിന് പ്രചോദനമാക്കുകയും ചെയ്ത നേതാവായിരുന്നു കാനം.
ചെറു പ്രായത്തിൽ തന്നെ വിദ്യാർത്ഥി യുവജന നേതൃത്വത്തിലൂടെ സിപിഐ യുടെ സംസ്ഥന കൗൺസിലിൽ അംഗമാകാനും മഹാരഥന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ കൂടെ സംസ്ഥാന തലത്തിൽ  പ്രവർത്തിക്കാനും സാധിച്ചിരുന്നു. ഇത് കൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും തെളിമയാർന്ന നിലപാട് ഉയർത്തിപ്പിടിക്കാൻ സഖാവ് കാനത്തിന് കഴിഞ്ഞു.
കാനത്തിന്റെ വിടവാങ്ങൽ കേരളത്തിലെ ഇടതു പക്ഷ മുന്നണിക്കും ജന പക്ഷ രാഷ്ട്രീയത്തിനും വലിയ നഷ്ടം തന്നെ യാണെന്ന് കേരള അസോസിയേഷൻ -  യുവകലാസാഹിതി കുവൈറ്റ് . ആ ധീരനായ കമ്മ്യുണിസ്റ്റ്കാരന്റെ വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Related News