ട്രാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റ്; “ജഹ്‌റ ഏരിയ“ ടീം ജേതാക്കൾ

  • 09/12/2023



തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ജഹ്‌റ ഏരിയ ചാമ്പ്യന്മാരും 
ഫഹാഹീൽ ഏരിയ റണ്ണർ അപ്പ് ആവുകയും ചെയ്തു. സുറ, പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച്  സംഘടിപ്പിച്ച ടൂർണമെന്റിൽ 9 ടീമുകളാണ് പങ്കെടുത്തത്.

ട്രാസ്ക് പ്രസിഡന്റ്‌ ശ്രീ. ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു, ടൂർണമെന്റിന് സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ജാക്സൺ ജോസ് നന്ദിയും രേഖപ്പെടുത്തി.

ജഹ്‌റ ഏരിയക്കാരായ സുബിൻ പ്ലേയർ ഓഫ് ദി ടൂർണമെന്റെയും ബെസ്റ്റ് ഡിഫെന്റെമായും, നിഖിൽ ബെസ്റ്റ് ഗോൾ കീപ്പറായും ഫൈനൽ മാൻ ഓഫ് ദി മാച്ചായി നിതിനേയും തെരഞ്ഞെടുത്തു. ടോപ് സ്കോർ ഓഫ് ദി ടൂർണമെന്റെയായി ജഹ്‌റ ഏരിയയുടെ സുബിനും, നിതിനും സിറ്റി ഏരിയ ശരത്തും കൂടി പങ്കിട്ടു.
വിജയികൾക്കുള്ള ട്രോഫികൾ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ട്രഷറർ ജാക്സൺ ജോസ്, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സോഷ്യൽ വെൽഫയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, മീഡിയ കൺവീനർ വിനീത് വിൽ‌സൺ എന്നിവർ സമ്മാനിച്ചു

Related News