മരുഭൂമിയിലെ ഇടയന്മാർക്ക് സാന്ത്വനവുമായി കെ.കെ.ഐ.സി

  • 11/12/2023


ഫർവാനിയ: തണുത്തുവിറക്കുന്ന നാളുകളിൽ   മരുഭൂമിയിൽ ആടുകളേയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്ക്  സഹായവും സേവനവുമായി കുവൈത്ത് കേരള ഇസ്‌ലാഹീ സെൻറർ സോഷ്യൽ വെൽഫെയർ വിംഗിന്റെ മെഡികെയർ പ്രവർത്തകരെത്തി. 

മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആവശ്യക്കാരെ തെരഞ്ഞുപിടിച്ച് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ, കമ്പിളിപ്പുതപ്പുകൾ, ജാക്കറ്റുകൾ, മറ്റു വസ്ത്രങ്ങൾ,  എന്നിവ നൽകി.    കൂടാതെ, ഖുർആൻ പ്രതികളും പരിഭാഷകളും ലഘു പുസ്തകങ്ങളും   വിതരണം ചെയ്തു. 

ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങിയ സംഘം രോഗികൾക്ക് വൈദ്യപരിശോധന,  ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും ആവശ്യമായ  മരുന്നുകളും  സൗജന്യമായി നൽകി.

Related News