കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് ആക്ടിങ് വർക്ഷോപ് എനാക്ട് 2023

  • 13/12/2023


കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ്. ആക്ടിങ് വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. എനാക്ട് 2023 എന്നപേരിൽ ഡിസംബർ 15 ആം തീയതി കുവൈറ്റ് സിറ്റിയിലെ ഇൻ ആൻഡ് ഗൊ പ്ലാസ ഹോട്ടലിൽ വച്ച് രാവിലെ 8:00 മുതൽ വൈകിട്ട് 6 വരെ നടത്തപ്പെടുന്ന പരിപാടിയിൽ പ്രസിദ്ധ സഹ സംവിധായകനും പരിശീലകനുമായ ശ്രീ ഹരിലാൽ ലക്ഷ്മണൻ ക്ലാസുകൾ നയിക്കുന്നു. മുഖ്യാഥിതിയായി ആദാമിന്റെ മകൻ അബു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സുപ്രസിദ്ധനായ സംവിധായകൻ സലിം അഹമ്മദ് പങ്കെടുക്കുന്നു.. ഉദ്ഘാടകനായി സിനിമാ സീരിയൽ മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം ശ്രീ യവനിക ഗോപാലകൃഷ്ണന്നും പങ്കെടുക്കുന്നു.ഈ ആക്ടിംഗ് വർക്ക്ഷോപ്പ് അഭിനേതാക്കൾക്കും അഭിനയം ഇഷ്ടപ്പെടുന്നവർക്കും ഒരു പ്രത്യേക അനുഭവമായിരിക്കുമെന്ന് സംഘാടകർക്ക് വേണ്ടി ഷോ ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ അറിയിച്ചു

Related News