21-ാം വാര്‍ഷികവും ഏകദിന സമ്മേളനവും

  • 13/12/2023



കുവൈറ്റ്, സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രസ്ഥാനത്തിന്റെ 21-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് "എഴുന്നേല്പിൻ; നമുക്ക് പോകാം" (വി.മർക്കോസ് 14:42)
എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഏകദിന സമ്മേളനം നടത്തപ്പെടുന്നു.

2024 ജനുവരി മാസം 1-ാംതിയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മംഗഫ് ബെഥേൽ ചാപ്പലിൽ വെച്ച് നടക്കുന്ന സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ
അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും, അഹ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കുന്നതുമായിരിക്കും.
പതാക ഉയർത്തൽ | പൊതു സമ്മേളനം | ബൈബിൾ ക്വിസ് മത്സരം | മുൻ പ്രസ്ഥാന അംഗങ്ങൾക്ക് ആദരവ് | ഗാനാർച്ചന | സമ്മാനദാനം തുടങ്ങി വിവിധ പരുപാടികൾ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരിക്കും.

Related News