കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1761 ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ച് ട്രെയിൻ ഓടിച്ചതായി പരിശോധനയില്‍ കണ്ടെത്തിയെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ ഭൂരിഭാഗം പേരും ചരക്ക് വണ്ടികള്‍ ഓടിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുന്ന ലോക്കോ പൈലറ്റുമാരെ ട്രെയിൻ ഓടിക്കാൻ അനുവദിക്കാറില്ല. ചട്ടമനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?