തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്( ട്രാസ്ക്) ഗൃഹമൈത്രി രണ്ടാമത്തെ വീടിന്റെ താക്കോൽദാനം

  • 17/12/2023



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്( ട്രാസ്ക്) സാമൂഹ്യക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി ഗൃഹമൈത്രി 2022 പദ്ധതിയിലൂടെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം.

   ട്രാസ്ക് അംഗം ജയൻ എം എൻ വിക്കു ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി 02-ാം വാർഡിൽ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽദാന കർമ്മം 2023 ഡിസംബർ 18 ന് രാവിലെ 9 മണിക്ക് ജോയിന്റ് സെക്രട്ടറി (സോഷ്യൽ വെൽഫെയർ കൺവീനർ) ജയേഷ് എങ്ങണ്ടിയൂർ നിർവ്വഹിക്കും.

  ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുജാ സജീവ് കുമാറിന്റെ സാന്നിധ്യത്തിൽ ട്രാസ്ക് മുൻ ഭാരവാഹികൾ, അസോസിയേഷൻ പ്രതിനിധികൾ കൂടാതെ മറ്റു ജനപ്രതിനിധികളും  പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും. എല്ലാ ട്രാസ്ക് കുടുംബാംഗങ്ങളെയും ഈ ചടങ്ങിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു...

Related News