കുവൈറ്റ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേത്രത്വം നിലവിൽ വന്നു

  • 17/12/2023


കുവൈറ്റ് അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം അബ്ദുൽ ഹകീം ഹസനിയുടെ പ്രാർത്ഥനയോടെ ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ് കെഎംസിസി സംസഥാന വൈസ് പ്രസിഡണ്ട് ഇക്ബാൽ മാവിലാടം ഉൽഘടനം ചെയ്തു 

ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി ഹമീദ് എസ് എം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു,

തുടർന്ന് റിട്ടേർണിംഗ് ഓഫീസറും കുവൈറ്റ് കെഎംസിസി സംസഥാന കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയുമായ സിറാജ് എരിഞ്ഞിക്കൽ , നിരീക്ഷകനും സംസ്ഥാന ട്രഷററുമായ ഹാരിസ് വെള്ളിയോത്ത് എന്നിവരുടെ മേൽനോട്ടത്തിൽ പ്രസിഡന്റായി റസാഖ് അയ്യൂർ , ജനറൽ സെക്രട്ടറിയായി ഹനീഫ് പാലായി , ട്രഷറായി കുതുബുദ്ദീൻ , വൈസ് പ്രസിഡന്റുമാരായി അഷ്‌റഫ് തൃക്കരിപ്പൂർ, അബ്ദുല്ല കടവത്ത്, ഫാറൂഖ് തെക്കേക്കാട് , സുഹൈൽ ബെല്ല , കബീർ തളങ്കര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അലി മാണിക്കോത്ത് , റഫീഖ് ഒളവറ , മുത്തലിബ് ടി കെ , ബഷീർ മുന്നിപ്പാടി , ഖാലിദ് പള്ളിക്കര എന്നിവരെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു
യോഗത്തിൽ മണ്ഡലം ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അബ്ദുല്ല കടവത്ത് സ്വാഗതവും, ഹനീഫ് പാലായി നന്ദിയും പറഞ്ഞു

Related News