മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നു കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചത്.
നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്നു വ്യക്തമാക്കിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ സിബിഐ സമാന കേസില്‍ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു. സിബിഐ തന്നെ പത്ത് മണിക്കൂറിനടുത്തു ചോദ്യം ചെയ്തതായും 56 ചോദ്യങ്ങളാണ് ചോദിച്ചതെന്നും അതിനെല്ലാം കൃത്യമായി ഉത്തരം നല്‍കിയെന്നും ചോദ്യം ചെയ്യലിനു ശേഷം കെജരിവാള്‍ പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?