കുവൈറ്റ് കെഎംസിസി ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു

  • 19/12/2023




കുവൈറ്റ് കെഎംസിസി ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി സ്നേഹ സംഗമം നടത്തി. കെഎംസിസി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് നിഷാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് അപ്പക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. 

ജില്ലാ ഭാരവാഹികളായ ശിഹാബ് പൂവക്കോട്,സൈദലവി ഒറ്റപ്പാലം, സുലൈമാൻ പിലാത്തറ, മണ്ഡലം നേതാക്കളായ നിസാർ തങ്ങൾ, സഫീർ പുളിക്കൽ,മുഹ്സിൻ നെല്ലിക്കുറിശ്ശി, റിയാസ് കടമ്പഴിപ്പുറം എന്നിവർ ആശംസകൾ നേർന്നു.

ഉപദേശക സമിതി അംഗങ്ങളായി കാസിം പാലപ്പുറം, അബ്ദുൽ റഹിമാൻ പത്തിരിപ്പാലയെയും വിവിധ വിങ്ങുകളിലേക്ക് സൈഫുദ്ധീൻ, അബ്ദു റഹീം കങ്കടിയിൽ, മുഹമ്മദ് അലി കരിപ്പമണ്ണ, അബ്ദുൽ റഹിമാൻ,ഹംസ എന്നിവരെയും തിരഞ്ഞെടുത്തു, ജനറൽ സെക്രട്ടറി നാസർ കരിപ്പമണ്ണ സ്വാഗതവും ട്രഷറർ ആബിദ് തോട്ടര നന്ദിയും പറഞ്ഞു.

Related News