കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് ( KFE) ആക്ടിങ് വർക്ഷോപ് എനാക്ട് 2023 സംഘടിപ്പിച്ചു

  • 21/12/2023


 

കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈറ്റ് ഫിലിം  എന്തുസിയാസ്റ്റ് (KFE) ആക്ടിങ് വർക്ഷോപ്പ് എനാക്ട് 2023 സംഘടിപ്പിച്ചു .  കുവൈറ്റ് സിറ്റിയിലെ ഇൻ ആൻഡ്  ഗൊ പ്ലാസ ഹോട്ടലിൽ വച്ച് രാവിലെ 8:00 മുതൽ വൈകിട്ട് 6 വരെ നടന്ന പരിപാടി സുപ്രസിദ്ധ സീരിയൽ-സിനിമ നടനായ യവനിക ഗോപാലകൃഷ്ണൻ  നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. മുഖ്യാഥിതിയായി ആദാമിന്റെ മകൻ അബു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സുപ്രസിദ്ധനായ സംവിധായകൻ സലിം അഹമ്മദ് പങ്കെടുത്തു. സഹ സംവിധായകനും  ട്രെയിനറുമായ ഹരിലാൽ ലക്ഷ്മണൻ  ക്ലാസുകൾക്ക് നേതൃത്വം നൽകി. അതിനോടാനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ  എനാക്ട് 2023 പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ  അധ്യക്ഷത വഹിച്ചു. ബിജു വെള്ളൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിനിമ മേഖലയിലെ തങ്ങളുടെ  അനുഭവങ്ങൾ സലിം അഹമ്മദു യവനിക ഗോപാലകൃഷ്ണനും  പങ്കു വച്ചു..കൂടാതെ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികളുംഅവർ നൽകി.
 എനാക്ട് 2023 നോടനുബന്ധിച്ച്  കുവൈറ്റിലെ  കലാസാംസ്‌കാരിക മേഖലകളിലെ  പ്രവർത്തനത്തിന്  ഷെമീജ് കുമാർ, സിന്ധു രമേശ്‌, ഹബീബുള്ള മുറ്റിച്ചുർ, ജോസ് മുട്ടം, മധു വഫ്ര,പ്രദീപ് മേനോൻ  എന്നിവരെ പൊന്നാടയണിയിച്ചു  ആദരിച്ചു. സലിം അഹ്മദ്, യവനിക ഗോപാലകൃഷ്ണൻ, ഹരിലാൽ ലക്ഷ്മണൻ എന്നിവരെ യഥാക്രമം പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ,KFE ട്രഷറർ ബിൻസ് അടൂർ,  KFE പാട്രൺ ജിനു വൈക്കത് എന്നിവർ  മൊമെന്റോ നൽകി ആദരിച്ചു..ബിവിൻ തോമസ് നന്ദി പറഞ്ഞു.. ആക്ടിങ് വർക്ഷോപ്പിൽ പങ്കെടുത്തവർക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു... ഇനിയും ഇത്തരം വർക്ഷോപ്പുകൾ  സംഘടിപ്പിക്കണമെന്ന്  എല്ലാവരും ഐകകണ്ഡേന അഭിപ്രായപെട്ടു.... വർക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും മുഖ്യതിഥികൾ  സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു....

Related News