കെ.ഡി.എൻ.എ ഫർവാനിയ ഏരിയ ഭാരവാഹികൾ

  • 23/12/2023

 


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫർവാനിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ഫർവാനിയ എസ് എൻ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി  കെ.ഡി.എൻ.എ വൈസ് പ്രസിഡണ്ട്  സഹീർ ആലക്കൽ ഉദ്ഘാടനം ചെയ്തു.  മൻസൂർ ആലക്കൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ജമാലുദിൻ നന്ദിയും  പറഞ്ഞു. റെമി ജമാൽ, നസീർ പി.വി, ഹംസ കൊയിലാണ്ടി, സതീഷ് കുമാർ, ബഡനേരി  തുടങ്ങിയവർ സംസാരിച്ചു. 2021-23 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് മൻസൂർ ആലക്കലും സാമ്പത്തിക റിപ്പോർട്ട് ഷമീർ  അവതരിപ്പിച്ചു. 

കെ.ഡി.എൻ.എ ആർട്ട് സെക്രട്ടറി ഫിറോസ് നാലകത്ത്  നിരീക്ഷകനായി 2024-25 കാലയളവിലേക്കുള്ള  ഫർവാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ:  ഷാജഹാൻ താഴത്തെ കളത്തിൽ (പ്രസിഡണ്ട്) സതീഷ് കുമാർ,  നസീർ. പി. വി (വൈസ് പ്രസിഡണ്ട്)  രജീഷ് സ്രാങ്കിൻ്റകം (ജനറൽ സെക്രട്ടറി)  ഹാരിസ് ബഡനേരി,  ഹംസ കൊയിലാണ്ടി (ജോ. സെക്രട്ടറി),  ജമാലുദ്ദീൻ പത്താറക്കൽ (ട്രഷറർ).

ഫർവാനിയ ഏരിയയിൽ നിന്നും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി ഇല്യാസ് തോട്ടത്തിൽ, സഹീർ ആലക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി, ഷൗക്കത്ത് അലി, മൻസൂർ ആലക്കൽ, ഹനീഫ കുറ്റിച്ചിറ, ശബിൻ പട്ടെരി എന്നിവരേയും ഫർവാനിയയിൽ നിന്നുള്ള വുമൺസ്  ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെമി ജമാൽ, സാജിദ  നസീർ എന്നിവരേയും ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി റാഫി കല്ലായി, സമീർ വെള്ളയിൽ, റിയാസ് സി.കെ, അബൂബക്കർ പി.എം, കാസിം ട്ടി.ട്ടി, നിസാമുദ്ദീൻ.എം, ഫൈസൽ. പി.വി എന്നിവരേയും തിരഞ്ഞെടുത്തു.

Related News