അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നൽകി

  • 23/12/2023



കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവൽസര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പ്രസിഡണ്ടൂമായ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. മഹാ ഇടവക വികാരി റവ. ഫാ. ബിജു ജോർജ്ജ് പാറയ്ക്കൽ, ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ എന്നിവർ സന്നിഹിതരായിരുന്നു.

Related News