കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4000 കടന്നു; കൂടുതലും കേരളത്തില്‍

  • 24/12/2023

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 128 കോവിഡ് കേസും ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 334 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3000 കടന്നു. കോവിഡ് ബാധിച്ച്‌ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആകെ മരണം 72, 063 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. 4.54 പേരാണ് കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളത്.

ഞായറാഴ്ച ഇത് 3742 ആയിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 ന്റെ ക്ലസ്റ്റര്‍ രാജ്യത്തെങ്ങും രൂപപ്പെട്ടിട്ടില്ലെന്നും സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Related News