നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി

  • 25/12/2023


കുവൈറ്റ്‌ : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡണ്ടുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി. മഹാ ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കലും, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചനും നേതൃത്വം നൽകി. ഫാ. ഗീവർഗ്ഗീസ്‌ ജോൺ എൽദോപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ സഹകാർമ്മികത്വം വഹിച്ചു.

Related News