കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂരയാത്ര, 22 എല്‍എച്ച്‌ബി കോച്ചുകള്‍; അമൃത് ഭാരത് എക്‌സ്പ്രസ് 30 മുതല്‍

  • 25/12/2023

ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ നിന്ന് അയോധ്യവഴി ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ആദ്യ ട്രെയിന്‍. മാള്‍ഡയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. ഡിസംബര്‍ 30ന് ആറു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഒപ്പം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും പ്രധാനമന്ത്രി പച്ചക്കൊടി വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News