'ഡീപ്ഫേക്ക്' വ്യാപിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് ഐ ടി മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്ബനികള്‍ക്ക് ഐ ടി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഐ ടി നിയമങ്ങളിലെ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഡീപ്‌ഫേക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, എന്നിവരടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം, നിലവിലുള്ള ഐ ടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?