കുടുംബ പശ്ചാത്തലം പരി​ഗണിച്ച് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടെ യുവതിയെ കോടതി വെറുതെവിട്ടു

  • 06/01/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന ഒരു കുടുംബത്തിലെ മകളാണെന്നുള്ള വാദം അം​ഗീകരിച്ച കോടതി, കൂടുതൽ അന്വേഷണവിധേയമായി പ്രതിയെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. 

എന്നാൽ, പ്രതിഭാ​ഗം അഭിഭാഷകർ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. ഇതോടെ സ്ത്രീയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ അത്തരം പ്രവർത്തനങ്ങളിലെ പങ്കാളിത്തം കോടതിക്കും സംശയകരമായി. കൗൺസിലർ ഡോ. ഖാലിദ് അൽ അമിറയുടെ അധ്യക്ഷതയിലുള്ള കോ‌ടതി 22 വയസ് മാത്രം പ്രായമുള്ള ഒരു യുവതി ഇത്തരമൊരു വിനാശകരമായ പാതയിലേക്ക് നീങ്ങുന്നത് കണ്ടതിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Related News