ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് തടവ് ശിക്ഷ

  • 06/01/2024


കുവൈത്ത് സിറ്റി: സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ക്രിമിനൽ കോടതി 14 വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ, കടൽ വഴിയുള്ള ഹാഷിഷ് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് കുവൈത്തി പൗരന്മാർക്ക് യഥാക്രമം 15 ഉം 4 ഉം വർഷം തടവും ഒരു ഇറാനിയൻ പൗരന് ജീവപര്യന്തം തടവും ലഭിച്ചു. രാജ്യത്തേക്ക് ഗണ്യമായ അളവിൽ മയക്കുമരുന്ന് കടത്താൻ സൗകര്യമൊരുക്കാൻ തന്റെ പദവിയും ഔദ്യോഗിക സ്ഥാനവും ദുരുപയോഗം ചെയ്ത ഒരു ലെഫ്റ്റനന്റ് കേണലിനെയാണ് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം 800 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

Related News