ട്രാസ്ക് വനിതാവേദി - അബ്ദലി ഫാം സന്ദർശനം

  • 06/01/2024

 

 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്)  വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങൾ അബ്ദലി ഫാം സന്ദർശിച്ചു. ജനുവരി അഞ്ചിന് കാലത്തു 07.30 മുതൽ 5.00 മണി വരെ വനിതകൾക്ക് മാത്രമായി അബ്ദലി ഫാം സന്ദർശനം സംഘടിപ്പിച്ചത് ജോലിത്തിരക്കുകളും സമ്മർദ്ദങ്ങളും മാറ്റി നിർത്തി  സ്നേഹസൗഹാര്‍ദങ്ങൾ പുതുക്കുവാനും  സൗഹൃദം പങ്കുവയ്ക്കുവാനും ഈ ഫാം സന്ദർശന യാത്രക്ക് സാധിച്ചു എന്ന് പങ്കെടുത്ത വനിതകൾ അഭിപ്രായപ്പെട്ടു.
 അസോസിയേഷന്റെ എട്ടു ഏരിയകളിൽ നിന്നും മുപ്പതോളം വനിതകൾ ഫാം വിസിറ്റിൽ പങ്കെടുത്തു. വനിതാവേദിയുടെ  ജനറൽ കൺവീനർ: ശ്രീമതി. ഷെറിൻ ബിജു, ജോയിൻറ് സെക്രട്ടറി: വിജി ജിജോ, കേന്ദ്ര-ഏരിയ സമിതി അംഗങ്ങളും ഈ യാത്രയ്ക്ക് നേതൃത്വം നൽകി.

Related News