കുവൈറ്റ് പ്രധാനമന്ത്രിക്ക് ആശംസകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

  • 06/01/2024



കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ നിയമിച്ചതിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വാഗതം ചെയ്തു. അമേരിക്കയും കുവൈത്തും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ എല്ലായ്‌പ്പോഴും പിന്തുണച്ചയാളാണ് ഷെയ്ഖ് മുഹമ്മദ് അൽ സബാഹ്. അദ്ദേഹം അമേരിക്കയിലെ കുവൈത്ത് സ്‌റ്റേറ്റ് അംബാസഡർ സ്ഥാനവും വഹിച്ചിട്ടുണ്ട്. കൂടാതെ വിദേശകാര്യ മന്ത്രിയുമായിരുന്നു. 

മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ സ്ഥിരതയും സമാധാനവും കൈവരിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. കുവൈത്തുമായും പുതിയ പ്രധാനമന്ത്രിയുമായും പങ്കാളിത്തം കൂടുതല്‍ ശക്തമാക്കും. ഷെയ്ഖ് ഡോ. മുഹമ്മദ് അൽ സബാഹിനെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രസ്താവനയിൽ അഭിനന്ദിച്ചു, അമേരിക്കയും കുവൈത്തും തമ്മിലുള്ള ബന്ധം മിഡിൽ ഈസ്റ്റിൽ സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ദശാബ്ദങ്ങളായി രൂപപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News