ജാബർ ബ്രിഡ്ജിൽ പുതിയ വിനോദ സഞ്ചാരകേന്ദ്രം

  • 06/01/2024

 


കുവൈത്ത് സിറ്റി: ജാബർ ബ്രിഡ്ജിന്‍റെ വടക്കൻ ദ്വീപില്‍ അൽ മക്ഷത് 2 പദ്ധതി ആരംഭിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് അണ്ടർസെക്രട്ടറിയും നാഷണൽ കോഓപ്പറേറ്റീവ് പ്രോജക്ട് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് സാരി അൽ മുതൈരി പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ദിവസം മുഴുവൻ 3,500 സന്ദർശകർക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കും. 

സാമൂഹ്യകാര്യ, കുടുംബ കാര്യ മന്ത്രി ഷെയ്ഖ് ഫിറാസ് അൽ സബാഹിന്റെ മാർഗനിർദേശത്തിനും പിന്തുണയ്ക്കും മന്ത്രിസഭാ കൗൺസിലിന്റെ അംഗീകാരത്തിനും കീഴിലാണെന്നും രാജ്യത്തെ വിനോദസഞ്ചാരയുടെ പ്രവര്‍ത്തനങ്ങള്‍. കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയനുമായി സഹകരിച്ച് എല്ലാ പൗരന്മാർക്കും വ്യക്തമായ രീതിയിൽ സേവനം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News