വെല്ലുവിളികള്‍ നേരിട്ട് ജലീബ് അല്‍ ഷുവൈക്കിലെ ജീവിതം; കടുത്ത പരാതികൾ

  • 06/01/2024


കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈക്കിലെ പ്ലോട്ട് 4 പ്രദേശത്തെ താമസക്കാര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധികള്‍. നിരവധി താമസക്കാർ അവരുടെ പരാതികൾ പങ്കുവെച്ചിട്ടുണ്ട്. തിരക്കേറിയ തെരുവുകൾ, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. ഇടുങ്ങിയ പ്രവേശന കവാടങ്ങള്‍ തിരക്കിന് കാരണമാകുന്നു. പ്രത്യേകിച്ച് രാവിലെ തിരക്കുള്ള സമയത്ത് അവസ്ഥ വളരെ മോശമാണെന്ന് ആളുകള്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തോട് പലതവണ അപേക്ഷിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഏഷ്യൻ കുടുംബങ്ങളുടെയും അവിവാഹിതരുടെയും കേന്ദ്രമായി പ്രദേശം മാറുന്നതിലും പൗരന്മാര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. റസിഡൻഷ്യൽ ചട്ടങ്ങൾ ലംഘിച്ച് പലചരക്ക് കടകളുടെ വ്യാപനവും താൽക്കാലിക റെസ്റ്റോറന്റുകളുടെ പ്രവർത്തനവും കൂടി വരുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾക്കൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News