കുവൈറ്റ് റെയില്‍വേ നിര്‍മ്മാണം; വ്യവസ്ഥകള്‍ പാലിക്കുന്ന അഞ്ച് കമ്പനികള്‍ ടെൻഡര്‍ സമര്‍പ്പിച്ചു

  • 06/01/2024


കുവൈത്ത് സിറ്റി: റെയില്‍വേ ടെൻഡര്‍ സംബന്ധിച്ചള്ള റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ അഭ്യർത്ഥന പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി മാറ്റിവച്ചു. റെയില്‍വേ നിര്‍മ്മാണത്തിന്‍റെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ടാണ് ടെൻഡര്‍. പഠനത്തിനും വിശദമായ ഡിസൈൻ വർക്കുകൾക്കും റെയിൽവേയുടെ രേഖകൾ തയ്യാറാക്കുന്നതിനുമുള്ള ടെൻഡറിന്റെ വ്യവസ്ഥകളും ആവശ്യകതകളും പാലിക്കുന്ന കമ്പനികൾക്കാണ് ടെൻഡര്‍ സമര്‍പ്പിക്കുന്നതിന് അവസരം ഉണ്ടായിരുന്നത്. ടെൻഡറിലെ വ്യവസ്ഥകളും ആവശ്യകതകളും പാലിക്കുന്ന 5 കമ്പനികളുണ്ടെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.

Related News