ലോകത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിൽ കുവൈത്ത് മുന്നിലെന്ന് യുഎൻ

  • 06/01/2024


കുവൈത്ത് സിറ്റി: ദുഷ്‌കരമായ സമയങ്ങളിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് കുവൈത്തിന്‍റെ സംഭാവനകൾ എത്തുന്നുണ്ടെന്ന് രാജ്യത്തെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള യുഎൻ ഓഫീസിലെ ഉദ്യോഗസ്ഥൻ നൂർ അൽ ഖത്താനും കുവൈത്തിലെ യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ പ്രതിനിധി നിസ്രീൻ റാബിയാനും പറഞ്ഞു. കുവൈത്തുമായുള്ള ശക്തമായ പങ്കാളിത്തത്തിന് ഐക്യരാഷ്ട്ര സഭയുടെ താൽപ്പര്യം അൽ ഖത്താനും റാബിയാനും ഊന്നിപ്പറഞ്ഞു. 

കുവൈത്തിന്‍റെ പിന്തുണ ലോകമെമ്പാടുമുള്ള നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. ലക്ഷക്കണക്കിന് അഭയാർത്ഥികളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ലോകമെമ്പാടും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എല്ലവര്‍ക്കും "കുവൈത്ത് നിങ്ങളുടെ അരികിലുണ്ട്" എന്ന ആപ്തവാക്യം പ്രത്യാശയുടെ ഒരു തിളക്കം നൽകുന്നുണ്ട്. സംഘർഷങ്ങൾ ദുരിതം അനുഭവിക്കുന്ന ഏകദേശം 300 ദശലക്ഷം ആളുകൾക്ക് സഹായം എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

Related News