കുവൈത്തികൾക്ക് വളരെ പ്രിയപ്പെട്ട ട്രഫിൾസിന് ആടിനേക്കാൾ വില; വിൽപ്പന ആരംഭിച്ചു

  • 07/01/2024

 

കുവൈത്ത് സിറ്റി: കുവൈത്തികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഏറെ പ്രിയപ്പെട്ട സീസണൽ മരുഭൂമി സസ്യമായ ട്രഫിളിന്റെ (ഭക്ഷ്യകൂണ്‍) വില കൂടുതൽ ഞെട്ടിക്കുന്നു. 10 മുതൽ ആരംഭിച്ച്  കിലോയ്ക്ക് 30 ദിനാർ താങ്ങാനാവാത്ത വിലയാണ് ട്രഫിളിന് ഉള്ളതെന്ന് വിൽപ്പനക്കാർ. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ് കുവൈത്തിലെ വില. 120 ദിനാറിന് മൂന്ന് കിലോ ട്രഫിൾസ് ആണ് കിട്ടുക. ഇത് ഒരു ആടിന്റെ വിലയേക്കാൾ കൂടുതലാണ് എന്നാണ് ആവശ്യക്കാർ പറയുന്നത്. 

ട്രഫിളിൾ തുടക്കത്തിൽ തന്നെ വിപണിയിൽ എത്തിയതോടെ സീസണ് തുടക്കമായി. ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വിവിധ വലിപ്പത്തിൽ ഡെസേർട് ട്രഫിളിൾ   മാർക്കറ്റില്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇറാഖ്, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള ഡെസേർട് ട്രഫിളിന്റെ ആദ്യ ബാച്ച് എത്തിയെന്നും അവയുടെ വിലയിൽ വ്യത്യാസമുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു. ഒരു കിലോ വലിയ ഡെസേർട് ട്രഫിളിന്റെ വില  30 ദിനാർ, ഇടത്തരത്തിന് 15 ദിനാര്‍, ചെറുത്  10 ദിനാര്‍ എന്നിങ്ങനെയാണ് വിൽക്കുന്നത്. വലിയ അളവിൽ ഡെസേർട് ട്രഫിളിന്റെ വരവോടെ വിപണിയിൽ കുതിപ്പുണ്ടാകും. ഈ ജനുവരി അവസാനത്തോടെ സിറിയൻ, ആഫ്രിക്കൻ എന്നിവിടങ്ങളില്‍ നിന്നും ഡെസേർട് ട്രഫിളിൾ എത്തുമെന്നും വില്‍പ്പനക്കാര്‍ പറഞ്ഞു.

കുവൈത്ത് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ 
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 

Related News