ഫഹാഹീൽ ഇസ്‌ലാഹി മദ്റസ വിദ്യാർത്ഥി കൗൺസിൽ നിലവിൽ വന്നു

  • 07/01/2024

 

കുവൈറ്റ് സിറ്റി - ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സയിൽ വിദ്യാർത്ഥി കൗൺസിൽ നിലവിൽ വന്നു. വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ മാർഗങ്ങൾ പരിചിതമാകുന്ന രീതിയിൽ ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ തെരഞ്ഞെടുക്കപ്പെട്ടത്. മദ്റസ സദർ  സാജു ചെമ്നാട് വിദ്യാർത്ഥികൾക്ക് ബാലറ്റ് തെരഞ്ഞെടുപ്പ് രീതി പരിചയപ്പെടുത്തി. വിവിധ ക്ലാസ്സുകളിൽ നിന്ന് സ്ഥാനാർഥികളായി മത്സരരംഗത്തുണ്ടായിരുന്നവരുടെ പട്ടിക വിദ്യാർത്ഥികൾക്ക് നേരത്തെ കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അൻവർ കളിക്കാവ്,  സിറാജ് കാലടി, ഫൈസൽ മാണിയൂർ, ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. .ഹാദിമുഹമ്മദ്അലി,മുഹമ്മദ്റിഹാൻ, മുഹമ്മദ് റിദാന്,മൻസഫ്,ഫത്താഹുള്ള,ജാസിബ് എന്നിവർ കൌൺസിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപെട്ട കൗൺസിലിന് കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ പ്രസിഡന്റ് പി എൻ അബ്ദുലത്തീഫ് മദനി, സെക്രട്ടറി സുനാഷ് ശുകൂർ എന്നിവർ ആശംസകൾ നേർന്നു 
കെ കെ ഐ സി കേന്ദ്ര ഐ ടി  സെക്രട്ടറി അനിലാൽ ആസാദ്‌  വിജയിക്കളെ ആദരിച്ചു

Related News