കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

  • 07/01/2024


കുവൈത്ത്‌- കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത്‌ 10, 12, ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 
2024 ജനുവരി 6 ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് അസോസിയേഷൻ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതം ആശംസിച്ചു തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് നജീബ്. പീ വി അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ഹമീദ് കേളോത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു, രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി സെക്രട്ടറി രേഖ ടിഎസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പത്താം തരത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ഫാത്തിമ ഹിബ,അലൻ വി അനിൽ, ഹരിനന്ദ്, എം ആർ, ഇഷാൻ ഷംസുദ്ദീൻ, ലിബ ഫാത്തിമ, നിഖിത ശിവകുമാർ, ശിവപ്രകാശ്.എം എം, ഫാത്തിമ റഹല എന്നിവർക്കും, പ്ലസ് ടൂ വിദ്യാർഥികളായ, അഞ്ജന പ്രമോദ്, സൂര്യകാന്ത് സന്തോഷ്, അഫ്ലാഹ് സെനിൻ സിപി, മിൻഹ മുത്തലിബ് ആനപ്പാറ, ആയിഷ മനാൽ, അമീൻ അഹ്സൻ, അഥീന എം, അഭിഷേക് കൃഷ്ണ, അവന്തിക ബാബു എന്നിവർക്കുമുള്ള അവാർഡും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെസ ഗഫൂറിനുള്ള അവാർഡും അസോസിയേഷൻ ഭാരവാഹികളും, നിർവ്വാഹക സമിതി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. ചടങ്ങിന് ട്രഷറർ സന്തോഷ്കുമാർ നന്ദി പ്രകാശിപ്പിച്ചു.

Related News