വ്യാജ സർട്ടിഫിക്കറ്റ്; കുവൈത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വിദ്യഭ്യാസ സ്ഥാപനം അടച്ചുപൂട്ടിm

  • 07/01/2024

 

കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടിയതായി കൊമേഴ്‌സ് ഇൻസ്പെക്ടർമാർ അറിയിച്ചു. വിവിധ ബാഡ്‌ജഡ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം അടച്ചുപൂട്ടി. ഉത്തരവാദികളെ തുടർ നിയമനടപടികൾക്കായി പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ ഇൻസ്റ്റിറ്റ്യൂട്ടിന് എക്സിബിഷനുകൾ, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.

കൂടാതെ, സ്ഥാപനം നൽകുമെന്ന് അവകാശപ്പെടുന്ന പ്രവർത്തനങ്ങൾക്ക് പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളിൽ നിന്ന് ഒരു അക്രഡിറ്റേഷനും കൈവശം വച്ചിട്ടില്ലെന്ന് കണ്ടെത്തി. ചില വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ഥാപനത്തിന്റെ  മുഴുവൻ പ്രവർത്തനങ്ങളെയും സംശയനിഴലിൽ നിർത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഇടപാടുകാരിൽ നിന്ന് 4,000 ദിനാർ വരെ, ഒന്നിലധികം തവണകളായി ഈടാക്കിയതായും ആരോപിക്കപ്പെടുന്നുണ്ട്.

Related News