കുവൈത്തിലെ നാല് സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രിയുടെ ഉത്തരവ്

  • 07/01/2024


കുവൈത്ത് സിറ്റി: നാല് സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി തീരുമാനം പുറപ്പെടുവിച്ചു. , ഉപകരാർ നൽകിയതും ആരോഗ്യ നിയമലംഘനങ്ങൾ അടക്കം കണ്ടെത്തിയ സാഹചര്യത്തിലാണ് ക്ലിനിക്കുകൾ അടച്ചുപൂട്ടിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മെഡിക്കൽ പ്രൊഫഷനുകൾ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിന് പുറമേ, ചില പ്രൊഫഷണൽ വശങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചില നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം, സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായാണ് ഈ നീക്കം. ഫാർമസികളുടെ നില വിലയിരുത്തുന്ന ഒരു പഠനം പൂർത്തിയാകുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News