കുവൈത്തിൽ ദിനോസറുകളുടെ കാലഘട്ടത്തിലെ അപൂർവ്വ ജീവികളെ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി

  • 07/01/2024



കുവൈത്ത് സിറ്റി: തെക്കൻ കുവൈത്തിലും അതുപോലെ ജഹ്‌റ റിസർവിലും ആദ്യമായി നിരീക്ഷിച്ച ജലജീവികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്‍ദുള്ള അല്‍ സൈദാൻ. സ്വഭാവവും ആവാസ വ്യവസ്ഥയും പഠിക്കുന്നതിനാണ് അവ ശേഖരിച്ചത്. ഈ ജീവികളുടെ കൂട്ടത്തിൽ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ചെമ്മീനും ഉൾപ്പെടുന്നു. ഇത് ഏകദേശം 5.5 മില്യണ്‍ വർഷങ്ങൾക്ക് മുമ്പ് മെഡിറ്ററേനിയൻ പ്രദേശത്ത് കാണപ്പെട്ടിരുന്നതായി പഠനങ്ങളുണ്ട്. അതായത് അവ ദിനോസറുകളുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. അത് ജാപ്പനീസ് വിദഗ്ധരുമായും പരിശോധിച്ചിരുന്നു. ഇത്തരം ജലജീവികൾ മംഗോളിയയിൽ കാണപ്പെടുന്ന തരത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്ത് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ 
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 

Related News