സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പാർട്ട് ടൈം ജോലി; മാൻപവർ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

  • 07/01/2024

 
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാരെ പാർട്ട് ടൈം ജോലി ചെയ്യാൻ അനുവദിക്കാനുള്ള തീരുമാനം വന്നതോടെ മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കാൻ മാൻപവർ അതോറിറ്റി. മൊബൈൽ ആപ്ലിക്കേഷൻ , അതോറിറ്റിയുടെ വെബ്‌സൈറ്റ് എന്നിവയുൾപ്പെടെ ഔദ്യോഗികമായി അംഗീകൃത മാൻപവർ അതോറിറ്റി പ്രോഗ്രാമുകളിലൂടെ എല്ലാ പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യും. വെബ്‌സൈറ്റുകളിൽ ഒരു ഫോം ലഭ്യമാക്കും. അത് പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം. 

കൂടാതെ സ്‌പോൺസറുടെ അംഗീകാരവും രണ്ടാമത്തെ തൊഴിലുടമയുടെ തുടർന്നുള്ള അംഗീകാരവും ആവശ്യമാണെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. കൂടുതൽ നിയന്ത്രണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. പാർട്ട് ടൈം ജോലികൾ അനുവദിക്കാനുള്ള തീരുമാനം നടപ്പുമാസം ആദ്യം മുതൽ പ്രവർത്തനക്ഷമമായെന്നതാണ് പ്രധാന കാര്യം..

കുവൈത്ത് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ 
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാം 

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 

Related News